കോഴിക്കോട്: കോവിഡ് വ്യാപനത്തിന് കുറവ് വന്ന സാഹചര്യത്തിൽ അന്താരാഷ്‌ട്ര യാത്രക്കുള്ള നിബന്ധന പൂര്‍ണമായും ഒഴിവാക്കണമെന്ന ഇന്‍റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷൻ അഭ്യർഥനമാനിച്ച്, അന്താരാഷ്ട്ര ഷെഡ്യൂള്‍ഡ് സര്‍വിസിനു തുടരുന്ന വിലക്ക് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവന്‍ എം.പി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് നല്‍കി. ദുബൈ, ഷാര്‍ജ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിൽ നടത്തുന്ന റാപിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റ് പിൻവലിച്ച തീരുമാനം ആശ്വാസകരമാണ്. മറ്റു യു.എ.ഇ എമിറേറ്റുകളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും വൈകാതെ ഇളവുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. യു.എ.ഇ യാത്രക്കാര്‍ക്കുള്ള റാപിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റ് യാത്രക്കാര്‍ക്കുണ്ടാകുന്ന വിവിധങ്ങളായ പ്രതിസന്ധികള്‍ക്ക് പരിഹാരമായി നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഉണ്ടായിരിക്കുന്ന തീരുമാനം പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.