പ്രതിഷേധ ദിനം: കുടകിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും

വീരാജ്​പേട്ട: കർണാടക സർക്കാർ വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച ഹൈകോടതി ഉത്തരവിൽ പ്രതിഷേധിച്ച് കർണാടകയിലെ വിവിധ മുസ്‍ലിം സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ ദിനത്തിന്‍റെ ഭാഗമായി കുടകിലെ എല്ലാ മുസ്‍ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാഴാഴ്ച അടച്ചിടും. കോടതിവിധി മുസ്‍ലിം സമുദായാംഗങ്ങൾക്ക് വേദനയുണ്ടാക്കിയിട്ടുണ്ടെന്നും ഇത് ഒട്ടും സ്വീകാര്യമല്ലാത്ത വിധിയാണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുകയാണ് പ്രതിഷേധ ദിനത്തിന്റെ ഉദ്ദേശ്യമെന്നും മേഖല കൺവീനർ യു. അബ്ദുസ്സലാം പറഞ്ഞു. പ്രതിഷേധ ദിന ആഹ്വാനം വിജയിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കുടക് ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുറഹ്മാൻ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.