പാലത്തിനടിയിൽ കിടന്നയാളെ ആശുപത്രിയിലേക്കു മാറ്റി

വേളം: അസുഖബാധിതനായി ഗുളികപ്പുഴ പാലത്തിനടിയിൽ കിടന്നയാളെ ഗ്രാമപഞ്ചായത്ത് മെംബറുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്കു മാറ്റി. പുനലൂർ സ്വദേശിയും വെൽഡിങ് തൊഴിലാളിയുമായ ഷാജിയെയാണ് (55) കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചത്. എട്ടു വർഷത്തോളമായി പള്ളിയത്ത് ജോലി ചെയ്യുന്ന ഇയാൾ ആഴ്ചയിലേറെയായി പാലത്തിനടിയിൽ തൂണിന്റെ പ്ലാറ്റ്ഫോമിൽ കിടക്കുന്നത് കണ്ട് നാട്ടുകാർ കുറ്റ്യാടി പൊലീസിലും ഗ്രാമ പഞ്ചായത്ത് മെംബറെയും അറിയിക്കുകയായിരുന്നു. അവശനിലയിൽ പാലത്തിനടിയിൽ കിടക്കുന്ന വിവരം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. മെംബർ മലയിൽ സുമയുടെ നേതൃത്വത്തിൽ ഓട്ടോയിൽ കയറ്റി കുറ്റ്യാടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. പനിയും മറ്റ് അസുഖങ്ങളുമുള്ളതായി നാട്ടുകാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.