ഭക്ഷ്യക്കിറ്റ് വിതരണം

കോഴിക്കോട്: മലബാറിലെ സംരംഭകരുടെ കൂട്ടായ്മയായ 'ദി ബിസിനസ് ക്ലബ്' നഗരത്തിലെ നിർധനരായ കുടുംബങ്ങൾക്ക് വിഷു-റമദാൻ-ഈസ്റ്റർ മെഗാ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ജില്ല കലക്ടർ ഡോ. എൻ. തേജ്​ലോഹിത് റെഡ്ഡി ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് പ്രസിഡന്‍റ്​ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. നഗരത്തിലെ വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ വഴി തിരഞ്ഞെടുത്ത കുടുംബങ്ങളിലേക്കാണ് കിറ്റുകൾ എത്തിച്ചത്​. സെക്രട്ടറി ഇ.ഒ. മിർഷാദ്, ടി.ബി.സി ചാരിറ്റി ചെയർമാൻ മുജീബ് റഹ്മാൻ, ട്രഷറർ പി.ആർ.സി. അനിൽ, വി. സുനിൽകുമാർ, ടി.വി. അഷറഫ്, അജീഷ് അത്തോളി എന്നിവർ സംസാരിച്ചു. എ. വത്സലൻ സ്വാഗതവും കെ. പ്രകാശൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.