കാറിൽ ട്രക്കിടിച്ച് സ്കൂൾ മാനേജർ മരിച്ചു

പഴയങ്ങാടി: കർണാടകയിലെ ഹൂബ്ലിയിലുണ്ടായ കാറപകടത്തിൽ സ്കൂൾ മാനേജർ മരിച്ചു. വെങ്ങര ഹിന്ദു എൽ .പി സ്കൂൾ മാനേജർ മൈലാട്ട് വീട്ടിൽ പത്മാക്ഷി അമ്മയാണ് (74) മരിച്ചത്. ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലേക്ക് കുടുംബത്തോടൊപ്പമുള്ള യാത്രയിൽ ഇവർ സഞ്ചരിച്ച കാറിൽ ട്രക്ക് ഇടിച്ചാണ് അപകടം. വെങ്ങരയിലെ പരേതരായ കുന്നുമ്മൽ വീട്ടിൽ ദാമോദരൻ നായർ, എം.വി. കാർത്യായനി ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ കക്കിൽ നാരായണൻ നായർ. മക്കൾ: ആശ അശോകൻ (കോഴിക്കോട്), വിനോദ് (ബിസിനസ്, മഹാരാഷ്ട്ര), പരേതനായ വേണുനാഥൻ. മരുമക്കൾ: ഗ്രേഷ്മ (കീച്ചേരി), അഡ്വ. അശോക് കുമാർ (കോഴിക്കോട്), ബിജി (പെരുവാമ്പ). സഹോദരങ്ങൾ: നളിനി, ജനാർദനൻ, രാജൻ, പരേതരായ ദാമോദരൻ, രവി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വെങ്ങര സമുദായ ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.