പൈപ്പ് ലൈൻ റോഡിൽ മാലിന്യം തള്ളി

മാവൂർ: പൈപ്പ് ലൈൻ റോഡരികിലും സമീപത്തെ നീർത്തടത്തിലും മാലിന്യം തള്ളി. മദ്യക്കുപ്പികളും നാപ്കിനും പ്ലാസ്റ്റിക് കവറുകളും കുപ്പികളും കെട്ടിടം പൊളിച്ച മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളുമാണ് തള്ളിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പുലപ്പാടി ഉമ്മർ മാസ്റ്റർ, വൈസ് പ്രസിഡന്‍റ് ജയശ്രീ ദിവ്യപ്രകാശ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി. രഞ്ജിത്, മെംബർമാരായ കെ.എം. അപ്പുകുഞ്ഞൻ, ഗീതാമണി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. പരിശോധനയിൽ മാലിന്യം തള്ളിയവരെപ്പറ്റി സൂചന കിട്ടിയിട്ടുണ്ട്. ഇവ മാവൂർ പൊലീസിന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.