ജനവാസകേന്ദ്രത്തിലേക്ക് ഓവുചാൽ തുറന്നുവിട്ടതിനെതിരെ പ്രതിഷേധം

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിൽ അറപ്പീടികയിൽ സംസ്ഥാന പാത നവീകരണവുമായി ബന്ധപ്പെട്ട് ഓവുചാൽ ജനവാസകേന്ദ്രത്തിലേക്ക് തുറന്നുവിട്ടതിൽ നാട്ടുകാർ പ്രതിഷേധിച്ചു. ഓവുചാലിലൂടെ കുത്തിയൊഴുകിവരുന്ന മലിനജലവും മറ്റു മാലിന്യങ്ങളും കോറോത്തുവയൽ ജനവാസ കേന്ദ്രത്തിലേക്കാണ് തുറന്നുവിട്ടത്. അശാസ്ത്രീയമായി ഓവുചാൽ നിർമിച്ചതാണ് ഈയൊരു ദുരവസ്ഥക്ക് കാരണം. വാർഡ് മെംബർ ഷൈബാഷ് കുമാർ നിർമാണ സമയത്തുതന്നെ അപാകതയെക്കുറിച്ച് അറിയിച്ചെങ്കിലും അതൊന്നും ചെവിക്കൊള്ളാതെയാണ് ഓവുചാലുകൾ ജനവാസ പ്രദേശത്തേക്ക് തുറന്നുവിട്ടിരിക്കുന്നത്. നോർത്ത് അറപ്പീടിക റെസിഡന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രതിഷേധയോഗം വാർഡ് മെംബർ ഷൈബാഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോറോത്ത് വാസു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ. എസ്. വിക്രമൻ, എം. ബിനു, ഐശ്വര്യ, ശ്രീജിത്ത് അയമ്പാടൻകണ്ടി, എം.കെ. സഹദേവൻ, സൈറ കോറോത്ത് വയൽ, ഷമീജ് കോറോത്തുവയൽ, ഹനീഫ കോറോത്തുവയൽ എന്നിവർ സംസാരിച്ചു. ഷൈമ കോറോത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.