തലക്കുളത്തൂർ ആശുപത്രിക്കെതിരായ നടപടി മനുഷ്യാവകാശ കമീഷൻ അവസാനിപ്പിച്ചു

കോഴിക്കോട്: തലക്കുളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരായ നടപടി സംസ്ഥാന മനുഷ്യാവകാശ കമീഷൻ അവസാനിപ്പിച്ചു. തലക്കുളത്തൂർ മെഡിക്കൽ ഓഫിസർ സമർപ്പിച്ച റിപ്പോർട്ട് സ്വീകരിച്ചാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥിന്റെ നടപടി. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് റഫർ ചെയ്ത മേരിക്കര സ്വദേശി വാസുദേവനെ 2021 ഏപ്രിൽ 23ന് തലക്കുളത്തൂർ മെഡിക്കൽ ഓഫിസർ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് രോഗിക്ക് ആംബുലൻസിൽ കഴിയേണ്ടിവന്ന സംഭവത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസാണ് അവസാനിപ്പിച്ചത്. രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട അടിയന്തര സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് തലക്കുളത്തൂർ മെഡിക്കൽ ഓഫിസർ കമീഷനെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.