ഇന്ധന വിലവര്‍ധന: കെ.എസ്.ആർ.ടി.സി ജീവനക്കാർ മാർച്ച്​ നടത്തി

കോഴിക്കോട്​: കെ.എസ്.ആർ.ടി.സിയെ തകർക്കുന്ന ഇന്ധന വിലവര്‍ധന പിൻവലിക്കുക, ബൾക്ക് പർച്ചേസിനുള്ള അധിക വിലവർധന പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ പി. റഷീദ് അധ്യക്ഷത വഹിച്ചു. പി.കെ. സന്തോഷ്, പി.എ. ജോജോ, സി.എ. പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എ.സി. അനൂപ് സ്വാഗതവും ടി. സൂരജ് നന്ദിയും പറഞ്ഞു. ------ ksrtea income tax march കെ.എസ്.ആർ.ടി.സി ജീവനക്കാർ ആദായ നികുതി ഓഫിസിലേക്ക് നടത്തിയ മാർച്ച് സി.ഐ.ടിയു ജില്ല ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.