'ശതകോടീശ്വരൻമാർക്ക് ഇന്ത്യയെ തൂക്കിവിൽക്കുന്നു'

കോഴിക്കോട്​: പട്ടിണി പാവങ്ങളെ കൊള്ളയടിച്ച് ശതകോടീശ്വരൻമാർക്ക് ഇന്ത്യയെ തൂക്കി വിൽക്കാൻ ശ്രമിക്കുന്ന നരേന്ദ്ര മോദിയെയും കൂട്ടരെയും ജനം തെരുവിൽ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ലെന്ന് എൻ.വൈ.സി സമര സദസ്സ്. ഇന്ധന -പാചക വാതക വില വർധനക്കെതിരെ ജില്ല കമ്മിറ്റിയാണ് സമര സദസ്സ് സംഘടിപ്പിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ജൂലേഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് യൂസഫ് പുതുപ്പാടി അധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ല സെക്രട്ടറി പി.കെ.എം. ബാലകൃഷ്ണൻ മാസ്റ്റർ, നേതാക്കളായ മുനീർ, യാസിർ, ഫിറോസ്, റമീസ്, ഷൈബി, സനൽ കൃഷ്ണൻ, റഫീഖ് ഓമശ്ശേരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.