റിലീഫ് കമ്മിറ്റി വീടുകൾ നിർമിച്ചുനൽകും

കോഴിക്കോട്: മുസ്‍ലിംലീഗ് റിലീഫ് കമ്മിറ്റിയുടെ 70ാം വാർഷികം ഒരുവർഷം നീളുന്ന സേവന -സന്നദ്ധ പരിപാടികളോടെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകാനും ജനറൽ ബോഡി പദ്ധതി തയാറാക്കി. മുൻ മുഖ്യമന്ത്രി സിച്ച്. മുഹമ്മദ് കോയ, ബി.വി. അബ്ദുള്ള കോയ, പി.എം. അബൂബക്കർ, എം.കെ. അബ്ദുള്ള കോയ എന്നിവർ തുടങ്ങിയ പ്രസ്ഥാനമാണിത്. യോഗത്തിൽ വൈസ് പ്രസിഡന്റ് അഡ്വ. പി.എം. ഹനീഫ് അധ്യക്ഷത വഹിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി ഡോ. എം.കെ. മുനീർ എം.എൽ.എ (പ്രസി.), ടി.പി.എം. സാഹിർ, പാളയം പി. മമ്മത് കോയ, പി.എം. ഹനീഫ്, അനീസ് ആദം (വൈ.പ്രസി.), ടി. മൊയ്തീൻകോയ (ജന.സെക്ര.), കൗൺസിലർ കെ. മൊയ്തീൻ കോയ (വർക്കിങ് സെക്ര.), എം.എം. കാതിരിക്കോയ, പി.വി. ഇസ്ഹാഖ്, പി.ടി. മുഹമ്മദലി, കോയ കോട്ടുമ്മൽ (സെക്ര.), അഡ്വ. എസ്.വി. ഉസ്മാൻകോയ (ട്രഷ.)എന്നിവരെ തിരഞ്ഞെടുത്തു. സി.ടി. സക്കീർ ഹുസൈൻ, പി.എം. ഇഖ്ബാൽ, അഡ്വ. എ.വി. അൻവർ, ഫൈസൽ പള്ളിക്കണ്ടി, എം.കെ. ഹംസ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.