കുടുംബശ്രീ വിഷുവിപണന മേള

ഓമശ്ശേരി: പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഓമശ്ശേരിയിൽ ത്രിദിന വിഷു വിപണന മേള ആരംഭിച്ചു. ബസ്‌ സ്‌റ്റാൻഡ് പരിസരത്ത് നടക്കുന്ന മേള 14ന്‌ സമാപിക്കും. ജെ.എൽ.ജി യൂനിറ്റുകൾ ഉൽപാദിപ്പിച്ച ജൈവ പച്ചക്കറികൾ, കുടുംബശ്രീ യൂനിറ്റുകൾ നിർമിച്ച തുണിത്തരങ്ങൾ, വിവിധ തരം പലഹാരങ്ങൾ, അച്ചാറുകൾ, കളിമൺപാത്രങ്ങൾ, പാൽ ഉൽപന്നങ്ങൾ എന്നിവ വിപണന മേളയിൽ വിൽപനക്കുണ്ട്‌. പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സൈനുദ്ദീൻ കൊളത്തക്കര, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഒ.പി. സുഹറ, പഞ്ചായത്ത്‌ അംഗങ്ങളായ എം. ഷീജ ബാബു, കെ. കരുണാകരൻ, പി.കെ. ഗംഗാധരൻ, സി.എ. ആയിഷ, ഫാത്വിമ അബു, അശോകൻ പുനത്തിൽ, പി. ഇബ്രാഹീം ഹാജി, സീനത്ത്‌ തട്ടാഞ്ചേരി, സി.ഡി.എസ്‌ ചെയർ പേഴ്സൻ സുഹറാബി നെച്ചൂളി, വൈസ്‌ ചെയർപേഴ്സൻ ഷീല അനിൽ കുമാർ, പി.എസ്‌. ശോഭേഷ്‌ എന്നിവർ സംസാരിച്ചു. ----------- ഫോട്ടോ: ഓമശ്ശേരിയിൽ കുടുംബശ്രീ വിഷു വിപണന മേള പഞ്ചായത്ത്‌ പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.