ബന്ധുക്കൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ യുവതി ജീപ്പിൽനിന്ന് ചാടി

മൂന്നാർ: ബന്ധുക്കൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ജീപ്പിൽനിന്ന് ചാടി യുവതിക്ക് പരിക്ക്. തമിഴ്നാട്ടിൽനിന്ന്​ മൂന്നാറിലേക്ക് കാമുകനൊപ്പം എത്തിയ യുവതിക്കാണ് പരിക്ക്. ആറുമാസം മുമ്പ് തമിഴ്നാട്ടിലെ ശങ്കരൻകോവിലിൽനിന്ന്​ മാട്ടുപ്പെട്ടിയിലെ കാമുകന്‍റെ വീട്ടിലെത്തി താമസിക്കുകയായിരുന്നു യുവതി. കഴിഞ്ഞ ദിവസം ബന്ധുക്കളെത്തി അവരോടൊപ്പം വരാൻ നിർബന്ധിച്ചു. എന്നാൽ, യുവതി തയാറായില്ല. പിന്നീട് രാത്രിയിൽ എത്തി യുവതിയെ അനുനയിപ്പിച്ച് വീടിന് പുറത്തെത്തിച്ച് ബോധം കെടുത്തി വാഹനത്തിൽ കടത്തിക്കൊണ്ടുപോയി. മുഖത്ത് എന്തോ മണപ്പിച്ചാണ് ബോധം കെടുത്തിയതത്രേ. ഇതിനിടെ മറയൂർ റോഡിലെ പെരിയവരൈ പാലത്തിന് സമീപം എത്തിയപ്പോൾ യുവതിക്ക്​ ബോധം വീഴുകയും വാഹനത്തിൽനിന്ന് റോഡിലേക്ക് ചാടുകയുമായിരുന്നു. വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി സംസാരിച്ച് കാമുകനൊപ്പം വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.