ലവ്​ ജിഹാദ് നുണബോംബ് - മന്ത്രി മുഹമ്മദ് റിയാസ്

അഞ്ചാലുംമൂട്: ലവ്​ ജിഹാദ് നുണ ബോംബാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആർ.എസ്.എസിന്‍റെ കൃത്യമായ അജണ്ടയുടെ ഭാഗമായാണ് ലവ്​ ജിഹാദ് ആരോപണം. ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കുന്ന ഇസ്​ലാമോഫോബിയയുടെ ആയുധമാണിത്. ലവ്​ ജിഹാദിന്‍റെ പേരിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സർക്കാറുകൾ ചില നിയമങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ കൊല്ലം ജില്ല സമ്മേളനത്തിനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ജില്ല സെക്രട്ടേറിയറ്റ് അംഗത്തിന്‍റെ പ്രതികരണത്തെക്കുറിച്ച്​ കോഴിക്കോട് നേതൃത്വത്തോടാണ് ചോദിക്കേണ്ടത്. ലവ്​ ജിഹാദിൽ സി.പി.എമ്മിന് ഒറ്റ നിലപാടേ ഉള്ളുവെന്നും അന്യമത വിരോധം മൂലം ഇത്തരം വിഷയങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്​ സി.പി.എം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.