മന്ത്രിസഭ വാർഷികം: പ്രചാരണം കളറാക്കി ചുവർചിത്ര രചന

കോഴിക്കോട്​: പിണറായി സർക്കാറിന്‍റെ വികസനം ഭാവനയിൽ ചാലിച്ച്​ ചിത്രകാരന്മാർ. പ്രകൃതിയും ജീവിതവും വികസനവും സാഹിത്യവും ഒത്തുചേരുന്ന ചിത്രങ്ങൾ ലയണ്‍സ് പാര്‍ക്കിനോട് ചേര്‍ന്നുള്ള ചുവരില്‍ വിരിഞ്ഞു. ഒരുവർഷത്തിനിടെ സംസ്ഥാനത്ത് ഉണ്ടായ വികസനക്കാഴ്ചകളാണ്​ ചിത്രകാരന്മാരുടെ ഭാവനയിൽ ചുമരിൽ തെളിഞ്ഞത്. രണ്ടാം പിണറായി വിജയൻ സർക്കാറിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന പ്രദര്‍ശന -വിപണന മേളയുടെ പ്രചാരണാര്‍ഥമാണ് ചുമർചിത്രരചന സംഘടിപ്പിച്ചത്. മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലെ നേട്ടങ്ങൾ, ബേപ്പൂരിന്‍റെ വിസ്മയക്കാഴ്ചകൾ, മത്സ്യത്തൊഴിലാളികൾ, പെൻഷൻ വാങ്ങുന്ന വൃദ്ധ, മൃഗപരിപാലനം, സ്ത്രീ -ശിശു സൗഹൃദം തുടങ്ങി സമസ്ത മേഖലകളുടെയും വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയതാണ് ചിത്രങ്ങൾ. ചിത്രകാരനായ ആർട്ടിസ്റ്റ് മദനന്‍റെ നേതൃത്വത്തിൽ അഭിലാഷ് തിരുവോത്ത്, ഹാറൂൻ അൽ ഉസ്മാൻ, സുരേഷ് ഉണ്ണി, സിഗിനി ദേവരാജ്, കെ.ടി. ഷെരീഫ , ബിനീഷ് പള്ളിപ്പുറത്ത്, രാജേഷ് പുൽപ്പറമ്പിൽ, എം. ജിഷ എന്നീ കലാകാരന്മാർ ചിത്രം വരച്ചു. സ്പെഷൽ ബ്രാഞ്ച് അസി. കമീഷണർ എം. ഉമേഷ്‌, ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. ദീപ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. എ.കെ. അബ്‌ദുൽ ഹക്കീം എന്നിവർ പങ്കെടുത്തു. ---------- bk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.