കണ്ടെയ്നർ ലോറി ഇടിച്ച്​ ബൈക്ക് യാത്രികന് പരിക്ക്

കുന്ദമംഗലം: കണ്ടെയ്നർ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. കുന്ദമംഗലം പുതിയ സ്റ്റാൻഡിന് മുൻവശത്ത് ബുധനാഴ്ച രാത്രി 10.15നാണ് അപകടം. പരിക്കേറ്റ മുക്കം കക്കാട് സ്വദേശി ശിബിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയും കുന്ദമംഗലത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തിൽപെട്ടത്. ബൈക്ക് ലോറിക്കടിയിൽപെടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.