നാദാപുരം റോഡ് റെയിൽവേ അടിപ്പാത നിർമാണം: ആഗസ്റ്റിൽ പുനരാരംഭിക്കും

വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനു സമീപമുള്ള റെയിൽവേ അടിപ്പാത നിർമാണം ആഗസ്റ്റിൽ പുനരാരംഭിക്കുമെന്നു പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ കെ. മുരളീധരൻ എം.പിയെ അറിയിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിർമാണം നിർത്തിവെച്ചിരിക്കുകയായിരുന്നു. മഴക്കാലം നീണ്ടുപോയതും നിർമാണത്തെ പ്രതികൂലമായി ബാധിച്ചു. ഈ സാഹചര്യത്തിലാണ് കെ. മുരളീധരൻ എം.പി റെയിൽവേ അധികാരിയുമായി ബന്ധപ്പെട്ടത്. നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള താമസക്കാര്‍ക്ക് ഇരുവശങ്ങളിലേക്കും യാത്രാസൗകര്യം ഏര്‍പ്പെടുത്തുന്നതിന്റ ഭാഗമായി നിർമിക്കുന്ന അടിപ്പാതയുടെ പ്രവൃത്തി നിലച്ചത് സമീപവാസികളെ ദുരിതത്തിലാക്കിയിരുന്നു. നിലവില്‍ റെയിലിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടെ യാത്ര വളരെ പ്രയാസമേറിയതാണ്. വാഹന സൗകര്യത്തിന് ദേശീയപാതയില്‍നിന്ന് കൈനാട്ടി വഴി ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. കാല്‍നടക്കാര്‍ പ്ലാറ്റ്ഫോമിന്റെയും ഇരട്ട റെയിലിന്റെയും പ്രയാസങ്ങൾ നേരിടുകയാണ്. ഇതിനൊരു പരിഹാരമെന്ന നിലയിൽ പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമാണ് അടിപ്പാത. 2018 ജൂലൈയിൽ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച അടിപ്പാത നിർമാണ കമ്മിറ്റി നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് പാതക്കായി റെയില്‍വേ അനുമതി നല്‍കിയത്. പടം - നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ അടിപ്പാതയുടെ നിർദിഷ്ട സ്ഥലം saji 4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.