വടകര: വാറ്റുചാരായവുമായി എക്സൈസിന്റെ പിടിയിലായശേഷം ഓടിരക്ഷപ്പെട്ട പ്രതി രണ്ടു വർഷത്തിനുശേഷം അറസ്റ്റിൽ. 10 ലിറ്റർ വാറ്റുചാരായവുമായി പിടിയിലായ മന്തരത്തൂർ കിഴക്കേ കുഞ്ഞിക്കണ്ടിയിൽ അജീഷിനെയാണ് (36) വടകര എക്സൈസ് പ്രിവന്റിവ് ഓഫിസർ പി.പി. രാമചന്ദ്രൻ അറസ്റ്റ് ചെയ്തത്. 2020 ആഗസ്റ്റ് 31നാണ് പ്രതിയെ തോടന്നൂർ ശിവക്ഷേത്രത്തിന് സമീപം വാറ്റുചാരായവുമായി എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘം തൊണ്ടിമുതലുകളും സാധനങ്ങളും പരിശോധിക്കുന്നതിനിടയിൽ പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. ഏറെക്കാലം ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്താൻ വടകര കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ എക്സൈസ് സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. വടകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.