കലാമത്സരങ്ങളിൽ തിളങ്ങി റവന്യൂ ജീവനക്കാർ

കോഴിക്കോട്​: ലാൻഡ് റവന്യൂ വകുപ്പ് റവന്യൂ ജീവനക്കാർക്കായി സംഘടിപ്പിച്ച കലോത്സവത്തോടനുബന്ധിച്ച് എൻജിനീയേഴ്‌സ് ഹാൾ വേദിയിൽ ഭരതനാട്യം, തബല, ഓട്ടന്തുള്ളൽ, തിരുവാതിര, നാടോടി നൃത്തം, ഒപ്പന എന്നീ മത്സരങ്ങൾ നടന്നു. ഭരതനാട്യത്തിൽ കൊയിലാണ്ടി താലൂക്കിൽനിന്നുള്ള ദിവ്യശ്രീ ഒന്നാംസ്ഥാനം കരസ്ഥമാക്കി. കടുത്ത മത്സരം നടന്ന തിരുവാതിരക്കളിയിൽ താമരശ്ശേരി താലൂക്കിലെ കെ.കെ. ബീനയും സംഘവും ഒന്നാംസ്ഥാനം നേടി. സബ് കലക്ടർ ചെൽസാസിനിയും ടീമും അവതരിപ്പിച്ച തിരുവാതിരക്കളിയും ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയും ടീമും അവതരിപ്പിച്ച ഒപ്പനയും മത്സരാർഥികളെ ആവേശത്തിലാക്കി. ഒപ്പന മത്സരത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ അനിതകുമാരിയും സംഘവും ഒന്നാംസ്ഥാനം നേടി. കലക്ടറേറ്റിലെ പ്രമീളയും സംഘവും അവതരിപ്പിച്ച നാടോടി നൃത്തം (​ഗ്രൂപ്) ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഓട്ടന്തുള്ളൽ, തബല, നാടോടിനൃത്തം (സിം​ഗിൾ) എന്നീ ഇനങ്ങളിൽ ഓരോ മത്സരാർഥി വീതമാണ് പങ്കെടുത്തത്. ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ. ഹിമ നാടോടിനൃത്തം (സിം​ഗിൾ) മത്സരത്തിൽ പങ്കെടുത്തു. റവന്യൂ വകുപ്പിലെയും അനുബന്ധ വകുപ്പുകളിലെയും ജീവനക്കാരുടെ കലാസാംസ്‌കാരിക മേഖലകളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സംസ്ഥാനതലത്തില്‍ നടത്തുന്ന കലോത്സവത്തിനു മുന്നോടിയായാണ്​ ജില്ലയില്‍ റവന്യൂ കലോത്സവം നടത്തുന്നത്. വിവിധ ഇനങ്ങളിലെ മത്സരവിജയികൾ മേയ് അവസാന വാരം തൃശൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.