കോഴിക്കോട്: റവന്യൂ ജില്ല സ്കൂൾ സയൻസ് ക്ലബ് സെക്രട്ടറിയും പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂൾ രസതന്ത്രം അധ്യാപകനുമായ . 1988ൽ നരിക്കുനി നെടിയനാട് സൗത്ത് എ.എൽ.പി സ്കൂളിലാണ് അധ്യാപനം തുടങ്ങിയത്. 1993 മുതൽ പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ രസതന്ത്രം അധ്യാപകനായി. 20 വർഷക്കാലം ജില്ല, സംസ്ഥാനതല അധ്യാപക പരിശീലകനായി പ്രവർത്തിച്ചു. സ്കൂൾ പാഠപുസ്തക രചനയിലും അധ്യാപക സഹായി നിർമാണത്തിലും പങ്കാളിയായിട്ടുണ്ട്. ഏഴു വർഷമായി ദേശീയ ബാലശാസ്ത്ര കോൺഗ്രസ് ജില്ല അക്കാദമിക് കോഓഡിനേറ്ററായി പ്രവർത്തിച്ചുവരുകയാണ്. 2005 മുതൽ രസതന്ത്രം സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് അംഗമാണ്. നാഷനൽ സയൻസ് ടീച്ചേഴ്സ് കോൺഗ്രസിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റായിരുന്നു. സ്കൂൾ ശാസ്ത്രരംഗം കോഴിക്കോട് റൂറൽ കോഓഡിനേറ്ററാണ്. ജൂനിയർ റെഡ്ക്രോസ് സ്കൂൾ കൗൺസിലർ, ജെ.ആർ.സി ജില്ല ജോ. സെക്രട്ടറി, സ്റ്റുഡൻറ് പൊലീസ് കാഡറ്റ് സി.പി.ഒ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുരുശ്രേഷ്ഠ അധ്യാപക അവാർഡ് നേടിയിട്ടുണ്ട്. ഫോട്ടോ sadanandan master
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.