റിസോർട്ടിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്​തെന്ന്​ പരാതി

അമ്പലവയൽ (വയനാട്​): അമ്പലവയലിലെ റിസോര്‍ട്ടില്‍ കര്‍ണാടക സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പരാതി. അമ്പലവയലില്‍ രണ്ടുമാസം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം. റിസോര്‍ട്ടില്‍ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. സുല്‍ത്താന്‍ ബത്തേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ​പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കര്‍ണാടകയില്‍നിന്ന് യുവതിയെ ജോലിക്ക് കൊണ്ടുവന്ന റിസോര്‍ട്ട് ഉടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണം ഊർജിതമാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.