വടകര: വ്യാപാരി വ്യവസായി ഏകോപന സമിതി കുടുംബ സുരക്ഷ പദ്ധതിക്ക് ജില്ലയിലും തുടക്കം കുറിക്കുകയാണെന്ന് ഏകോപന സമിതി ജില്ല പ്രസിഡന്‍റ് എം. അബ്ദുൽ സലാം വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമിതി മെംബർമാർക്കും ജില്ലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ട സംഘടന മെംബർമാർക്കും പദ്ധതിയിൽ ചേരാവുന്നതാണ്. പ്രത്യേക ചാരിറ്റി ഗ്രൂപ് നിയന്ത്രിക്കുന്ന പദ്ധതിയിൽ മെംബറാകുന്നവർക്ക് വിവിധ ആനുകൂല്യങ്ങൾ ലഭിക്കും. പദ്ധതിയിൽ ചേർന്ന അംഗം മരണമടഞ്ഞാൽ കുടുംബത്തിന് 10 ലക്ഷം രൂപ ലഭിക്കും. കൂടാതെ വിവിധ രോഗങ്ങൾക്കുള്ള ചികിത്സ ധനസഹായം, മറ്റു ചാരിറ്റി പ്രവർത്തനങ്ങൾ മുതലായവ പദ്ധതിയുടെ ഭാഗമാണ്. പ്രകൃതിക്ഷോഭം മൂലവും മറ്റുമുണ്ടാകുന്ന വ്യാപാര മേഖലയിലെ നഷ്ടങ്ങൾകൂടി പദ്ധതിയുടെ പരിഗണനയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും കച്ചവടക്കാരുടെ വിവിധ പ്രയാസങ്ങൾക്ക് ആശ്വാസകരമാകുന്ന പദ്ധതി ജൂൺ അവസാന വാരം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. പദ്ധതിയിൽ ചേരുന്നതിന് 1000 രൂപയാണ് അംഗത്വ ഫീസ്. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി വി. സുനിൽകുമാർ, സെക്രട്ടറി ഏരത്ത് ഇക്ബാൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.