നാദാപുരം: പാറക്കടവ് ചെറ്റക്കണ്ടി റോഡിൽ സ്ഥിരമായി അപകടമുണ്ടാകുന്ന റോഡിൽ ശനിയാഴ്ച പുലർച്ച വീണ്ടും ലോറി മറിഞ്ഞു. ഡ്രൈവറും ക്ലീനറും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിലുള്ള മൂന്നാമത്തെ അപകടമാണിത്. നേരെയുള്ള റോഡിൽ 'എസ്' ആകൃതിയിലുള്ള വളവാണ് വാഹനങ്ങൾ അപകടത്തിൽപെടുന്നതിന് കാരണം. ആദ്യ റോഡ് നിർമാണ കാലത്ത് റോഡ് കരാറുകാരനായ ദാസൻ എന്ന വ്യക്തി അപകടത്തിൽ മരിച്ചതിനെ തുടർന്ന് ഈ വളവിന് ദാസൻ മുക്ക് എന്ന് നാട്ടുകാർ വിളിക്കുന്നു. ഇവിടെ അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പടം.. CL Kz Ndm 5 പാറക്കടവ്-ചെറ്റക്കണ്ടി റോഡിൽ അപകടത്തിൽപെട്ട ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.