ജില്ല കലക്ടർ കടിയങ്ങാട് തണൽ -കരുണ സന്ദർശിച്ചു

പാലേരി: ജില്ല കലക്ടർ ഡോ. തേജ് ലോഹിത് റെഡ്ഡി കടിയങ്ങാട് തണൽ-കരുണ കാമ്പസ് സന്ദർശിച്ചു. രക്ഷിതാക്കളും കുട്ടികളും തണൽ ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസയും സംബന്ധിച്ചു. സ്കൂളിനു മുന്നിൽ ബസ് സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം എത്രയും വേഗം നടപ്പാക്കുമെന്ന് കലക്ടർ ഉറപ്പുനൽകി. സ്കൂൾ പ്രവർത്തനങ്ങൾ നടന്നുകണ്ട അദ്ദേഹം തണലിന് എല്ലാ പിന്തുണയും ഉറപ്പുനൽകി. ദേശീയ നിലവാരമുള്ള മികച്ച സ്ഥാപനമാണ് കുറ്റ്യാടി തണൽ കരുണ കാമ്പസെന്ന് സന്ദർശക പുസ്തകത്തിൽ കുറിച്ചു. നാടും നാട്ടുകാരും തണലിന് നൽകുന്ന പിന്തുണ ശ്രദ്ധേയമാണെന്നും അഭിപ്രായപ്പെട്ടു. നിർമാണം നടക്കുന്ന സ്നേഹതീരം പകൽവീട് പദ്ധതിക്ക് കടിയങ്ങാട് വാട്സ്ആപ് കൂട്ടായ്മ സമാഹരിച്ച അരലക്ഷം രൂപ കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. നഫീസക്ക് വാട്സ്ആപ് മെംബർ പി.കെ. മുഹമ്മദ്‌ അലി കൈമാറി. ചെയർമാൻ മോഹൻദാസ് അധ്യക്ഷത വഹിച്ചു. കൺവീനർ പി.കെ. നവാസ്, പി.കെ. ഇബ്രാഹിം, ഇസെഡ്.എ. സൽമാൻ, ജിംഷാദ് കെൻസ്, ശംസുദ്ദീൻ വാനത്ത്, കെ.പി. മൂസ, പി.കെ. മുഹമ്മദ്‌ അലി, സി.കെ. റഷീദ്, പി.കെ. മുഹമ്മദ്‌, പി.കെ. ഇബ്രാഹിം, എ.കെ. ഹാരിസ്, എ.കെ. അഷ്‌റഫ്‌, അലി നങ്ങോളി, ഹമീദ് കുന്നുമ്മൽ, എൻ.കെ. ഷൗക്കത്ത്, മൊയ്‌തി കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു. ഗ്രൂപ് അഡ്മിൻ സി.കെ. ബഷീർ, കോഓഡിനേറ്റർ പി.കെ. റസാഖ് (ബഹ്‌റൈൻ) എന്നിവർ നേതൃത്വം നൽകി. Photo: ജില്ല കലക്ടർ ഡോ: തേജ് ലോഹിത് റെഡ്ഡി കടിയങ്ങാട് തണൽ-കരുണ കാമ്പസ് സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.