ദിവസവും നോമ്പുതുറ ഒരുക്കി രാമനാട്ടുകര മസ്ജിദുൽ ഹുദ

രാമനാട്ടുകര: ദീർഘദൂര യാത്രക്കാർക്കും വ്യാപാരികൾക്കും കടകളിലെ ജിവനക്കാർക്കും എന്നു വേണ്ട രാമനാട്ടുകരയിൽ എത്തിപ്പെടുന്ന വിശ്വാസികൾക്കായി രാമനാട്ടുകര മസ്ജിദുൽ ഹുദയുടെ കവാടം ഭക്ഷണം ഒരുക്കി ആശ്വാസമേകുന്നു. 26 വർഷത്തിലധികമായി രാമനാട്ടുകരയിൽ നോമ്പുതുറ സമയത്ത് എത്തിപ്പെടുന്നവർക്ക് വയറുനിറയെ ഭക്ഷണവിതരണം നടത്തുന്നു. ദിവസവും 80 നും 100നും ഇടയിൽ വിശ്വാസികൾക്ക് നോമ്പുതുറക്കാൻ ആവശ്യമായ കാരക്ക, വാട്ടർബോട്ടിൽ, തരിക്കഞ്ഞി എന്നിവയും മഗ് രിബ് നമസ്കാരശേഷം പത്തിരിയും കറികളും ചായയും നൽകിവരുന്നു. പള്ളിയുടെ മുകൾനിലയിൽ പ്രത്യേകം തയാറാക്കിയ അടുക്കളയിൽ ജോലിക്കാരെ വെച്ചാണ് പാചകം ചെയ്യുന്നത്. നൂറിലധികം പേർക്ക് ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങളും പള്ളിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉദാരമതികളുടെ സഹായസഹകരണങ്ങൾ ആവോളം ലഭിക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. കെ.വി. ഹസൻകുട്ടി, സൈദലവി, കുളിർമ അബ്ദുല്ല, അബ്ദുള്ള മൗലവി എന്നിവർ നോമ്പുതുറക്ക് നേതൃത്വം നൽകുന്നു. സി. ബഷീർ, സി.പി. അബ്ദുൽഖാദർ, കെ.എം.മുഹമ്മദ്, ഡോ. അബൂബക്കർ ഹാജി എന്നിവരടങ്ങിയ കമ്മിറ്റിക്കാണ് പള്ളിയുടെ നടത്തിപ്പ് ചുമതല. പടം : രാമനാട്ടുകരയിൽ എത്തുന്ന വിശ്വാസികൾക്ക് മസ്ജിദുൽ ഹുദയിൽ നോമ്പുതുറ വിഭവങ്ങൾ ഒരുക്കുന്ന സംഘാടകർ file nameclfrk 290

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.