മേൽപാലത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങളിൽ തെങ്ങു വീണു

കോഴിക്കോട്​: കനത്ത മഴയിലും കാറ്റിലും രാത്രി മേൽപാലത്തിന്​ മുകളിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലേക്ക്​ വീട്ടുപറമ്പിൽ നിന്ന്​ തെങ്ങ്​ ​കടപുഴകി വീണ്​ ഡ്രൈവർക്ക് പരിക്കേറ്റു. ഗുഡ്​സ്​ ഓട്ടോയും സ്വിഫ്​റ്റ്​ കാറുമാണ്​ തെങ്ങിനടിയിൽപെട്ടത്​. രണ്ട്​ വാഹനങ്ങൾക്കും ഇടയിലാണ്​ തെങ്ങ്​ വീണത്​ എന്നതിനാൽ വൻ അത്യാഹിതം തലനാരിഴക്ക്​ ഒഴിവായി. കാറിന്‍റെ പിൻഭാഗവും ഓട്ടോയുടെ മുൻവശവുമാണ്​ തകർന്നത്​. വെള്ളിയാഴ്​ച രാത്രി 12 മണിക്കു​ ശേഷമാണ്​​​ അപകടം. വൈദ്യുതി ലൈനുകളും തകർന്നു. ബീച്ച്​ ഫയർ സ്റ്റേഷനിൽ നിന്ന്​ ഗ്രേഡ്​ അസി.ഫയർ ഓഫിസർ എൻ. രമേശന്‍റെ നേതൃത്വത്തിലെത്തിയ സംഘം തെങ്ങ്​ മുറിച്ചു​ മാറ്റിയാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. ഓട്ടോ ഡ്രൈവറുടെ കൈക്കാണ്​ പരിക്കേറ്റത്​. നഗരത്തിൽ 12 ഇടങ്ങളിലാണ്​ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി മരങ്ങൾ വീണത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.