ബേപ്പൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലുള്ള പിടിവാശിയുടെ ഭാഗമായിട്ടാണ് മത്സ്യബന്ധനത്തിന് മണ്ണെണ്ണ നൽകാത്തതെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തിവരുന്ന 1,55,000 ത്തോളം ചെറുകിട ബോട്ട് മേഖലയെ നശിപ്പിക്കുന്ന നയത്തിൽനിന്ന് ഇരു സർക്കാറുകളും പിൻമാറേണ്ടതാണ്. ഇത്രയും പേർ കുറഞ്ഞ ചെലവിൽ ലഭിക്കുന്ന മണ്ണെണ്ണ ഉപയോഗിച്ച് മീൻപിടിത്തം നടത്തുന്നവരാണ്. മണ്ണെണ്ണ നൽകാത്തതിലും പൂഴ്ത്തിവെക്കലിലും ദൂരുഹതയുണ്ടെന്നും മുതലാളിമാരെ സഹായിക്കാനാണ് ഈ നടപടിയെന്നും ഫെഡറേഷൻ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഞ്ച്തെങ്ങ് അനിൽ ആബേൽ, അഴിയൂർ റഫീക്ക്, വിഴിഞ്ഞം ജോൺസൻ, വർക്കല സബേശൻ, സുരേഷ് കുമാർ, കൊല്ലങ്കോട് അജിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.