ചേളന്നൂർ: വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും കാറ്റിലും താമസിക്കുന്ന വീട് പൂർണമായും തകർന്നതോടെ ആധിയിലായി വയോ ദമ്പതികൾ. ചേളന്നൂർ കണ്ടു വീട്ടിൽ ഉണ്ണികൃഷ്ണനും ഭാര്യ യമുനയുമാണ് വീട് തകർന്നതിനാൽ താമസത്തിന് ആധിയിലായത്. കൂലിപ്പണിക്കാരനായിരുന്ന ഉണ്ണികൃഷ്ണൻ പ്രായത്തിന്റെ രോഗവശതകൾ മൂലം സാമൂഹികപെൻഷനും അന്ത്യോദയ റേഷനും കൊണ്ടാണ് ജീവിക്കുന്നത്. രാത്രിമഴയിൽ മഞ്ചാടി മരം വീണപ്പോൾ ഭാഗ്യം കൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. രാത്രി തന്നെ വാർഡ് മെംബർ എ. ജസീനയുടെ നേതൃത്വത്തിൽ മറ്റൊരു താമസ സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുകയായിരുന്നു. ആകെയുള്ള വീടും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് ഈ ദമ്പതികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. പി. നൗഷീർ, വൈസ് പ്രസിഡൻറ് ഗൗരി പുതിയോത്ത്, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു. Photo: മഴയിൽ തകർന്ന കണ്ടുവീട്ടിൽ രാജന്റെ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.