ക്വാറി സ്തംഭനം: സംയുക്ത ട്രേഡ് യൂനിയൻ പ്രകടനവും പൊതുസമ്മേളനവും നടത്തി

ചേളന്നൂർ: ക്വാറി ഉടമകൾ വർധിപ്പിച്ച കരിങ്കൽ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചേളന്നൂർ ഏഴേ ആറിൽ പ്രകടനവും പൊതുയോഗവും നടത്തി. ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. നാഗരത്നൻ ഉദ്ഘാടനം ചെയ്തു. സി. സുധീർ അധ്യക്ഷത വഹിച്ചു. വി. ജിതേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. എസ്.അബ്ദുറഹ്മാൻ, രവീന്ദ്രൻ നാദാപുരം, സുന്ദരൻ കുരുവട്ടൂർ എന്നിവർ സംസാരിച്ചു. ജില്ല ഭരണകൂടം അടിയന്തര ഇടപെടൽ നടത്തി വിലവർധന തടഞ്ഞ് സമരം അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.ഐ.ടി.യു, ഐ.എൻ.ടി.യു. സി, ബി.എം.എസ് തുടങ്ങിയവർ സംയുക്തമായാണ് സമരം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.