കോഴിക്കോട്: പങ്കാളിത്ത പെൻഷൻ പുനഃപരിശോധന സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒരുവർഷമായിട്ടും ഒരു നടപടിയും എടുക്കാത്തതിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കലക്ടിവ് ജില്ല കമ്മിറ്റി ഉണർത്തുസമരം നടത്തി. 2021 ഏപ്രിൽ 30ന് സമർപ്പിച്ച റിപ്പോർട്ട് പുറംലോകം കാണാതെ ഉറങ്ങി കിടക്കുകയാണ്. സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതീകാത്മക റിപ്പോർട്ട് മേശപ്പുറത്ത് വെച്ച് ചെണ്ടകൊട്ടി ഉണർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. സംസ്ഥാന ജനറൽ സെക്രട്ടറി ഐ.കെ. ഷജീഷ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് പി.കെ. ബിജീഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.എ. അബ്ദുൽ ലത്തീഫ്, സംസ്‌ഥാന സമിതി അംഗം ഇ.വി. വിജേഷ്, ജില്ല ട്രഷറർ കെ. പ്രജിത്ത് കുമാർ, ബി.കെ. കൗസല്യ, ഷൈല ചാക്കോ, പി.കെ. റഹീസ്, മനോജ് ജോസഫ്, കെ.കെ. പൊന്നുമണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.