തെങ്ങുവീണ് വീടും സമീപത്തെ കടയും തകർന്നു

ഫറോക്ക്: തെങ്ങുവീണ് വീടും സമീപത്തെ കടയും ഭാഗികമായി തകർന്നു. കുണ്ടായിത്തോട് തോട്ടാംകുനി ശ്രീമതിയുടെ വീടും സമീപത്തെ മകന്റെ ടെയ്‍ലറിങ് കടയുമാണ് ഭാഗികമായി തകർന്നത്. കടയിൽനിന്ന് മകനും വീട്ടുകാരും പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാൽ ദുരന്തം ഒഴിവായി. വെള്ളിയാഴ്ച രാത്രി പത്തരയോടെ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും തെങ്ങ് കടപുഴകിവീണാണ് അപകടം. ശ്രീമതിയുടെ മകൻ ബിനോയ് ഈ സമയം തയ്യൽകടയിൽ ജോലിയിലായിരുന്നു. തെങ്ങുവീണ് കടയുടെ ഓടും മറ്റും തകർന്നുവീണതിനാൽ തയ്യൽ മെഷീൻ തകർന്നു. കൂടാതെ, പെരുന്നാളിന് തയ്ക്കാനായി കടയിൽ സൂക്ഷിച്ച തുണിത്തരങ്ങളും വസ്ത്രങ്ങളും ഓടും തെങ്ങിന് മുകളിലെ മാലിന്യങ്ങളും മഴവെള്ളവും കലർന്ന് നശിച്ചു. ശ്രീമതിയുടെ രണ്ടു മക്കളും മരുമകളും ഇവരുടെ രണ്ടു ചെറിയകുട്ടികളും അടുക്കള വാതിൽവഴി ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു. പടം : തെങ്ങുവീണതിനെ തുടർന്ന് കുണ്ടായിത്തോട് തോട്ടാംകുനി ശ്രീമതിയുടെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽfilenameclfrk 295

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.