പൊലീസ് കുടുംബ സംഗമവും യാത്രയയപ്പും

ബാലുശ്ശേരി: ബാലുശ്ശേരി പൊലീസിൽ നിന്നും വിരമിക്കുന്ന എസ്.ഐ പി.കെ. ഗംഗാധരന് യാത്രയയപ്പും കുടുംബ സംഗമവും സംഘടിപ്പിച്ചു. ചടങ്ങിൽ ഡിവൈ.എസ്.പി ആർ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. എസ്.എച്ച് .ഒ എം.കെ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.ഒ.എ നിർവാഹ സമിതി അംഗം സി.കെ. സുജിത്, എസ്.ഐമാരായ പി.റഫീഖ്, എം.കെ. സജ്ജു , കെ. ബാബു, പി. മുഹമ്മദ്, കെ.പി.എ. ജില്ല സെക്രട്ടറി, കെ.കെ. ഗിരീഷ് എന്നിവർ സംസാരിച്ചു. ഇഫ്താർ വിരുന്നും കുടുംബാംഗങ്ങളുടെ കലാപരിപാടികളും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.