പ്രധാനാധ്യാപകർക്ക് യാത്രയയപ്പ് നൽകി

ബാലുശ്ശേരി: പഞ്ചായത്ത് എജുക്കേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിരമിച്ച പ്രധാനാധ്യാപകർക്ക് യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസ്സൈനാർ എമ്മച്ചംകണ്ടി അധ്യക്ഷത വഹിച്ചു. വിവിധ സ്ഥിരംസമിതി അംഗങ്ങളായ ഉമ മഠത്തിൽ, കെ. ശ്രീജ, പി.എൻ. അശോകൻ, അധ്യാപിക ഷീബ എന്നിവർ സംസാരിച്ചു. പി.ഇ.സി. കൺവീനർ സന്തോഷ് ബാബു സ്വാഗതവും വാർഡ് അംഗം യു.കെ. വിജയൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.