നന്മണ്ട: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുമ്പോൾ നന്മണ്ട ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പാടത്തിൽ അജ്മൽ എന്ന മമ്മുട്ടിയുടെ മനസ്സിൽ ഒരേയൊരു മോഹമേയുണ്ടായിരുന്നുള്ളൂ, തരിശായിക്കിടക്കുന്ന പാടം കൃഷിക്കായി വിനിയോഗിച്ച് കാർഷിക സംസ്കൃതിയുടെ കാവൽക്കാരനായി മാറുക. ഇപ്പോൾ മനസ്സിലെ മോഹങ്ങൾ പൂവണിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് ഈ യുവാവ്. തരിശായ പാടത്തും പറമ്പിലും പൊന്നുവിളയിക്കുന്ന വാർഡിലെ കർഷകർക്ക് വഴികാട്ടിയുമാണ്. കഴിഞ്ഞ മൂന്നു വർഷമായി ജൈവ പച്ചക്കറിയുടെ വഴിയിലായിരുന്നു. ഇപ്പോൾ മുണ്ടയിൽ തരിശായിക്കിടക്കുന്ന ഒരേക്കർ സ്ഥലം സുഹൃത്ത് മാടേക്കണ്ടി ശിവദാസന്റെ നേതൃത്വത്തിൽ കൃഷിക്കായി ഒരുക്കി. കിഴങ്ങുവർഗങ്ങളാണ് ഇത്തവണ കൃഷി ചെയ്യുന്നത്. ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ, നാലു തരം കിഴങ്ങുകൾ എന്നിവയാണ് നട്ടത്. തെങ്ങിൻതോപ്പുകളിലും വാഴത്തോട്ടത്തിലും ഇടവിളയായി കൃഷി ചെയ്തിരുന്ന കിഴങ്ങുവർഗങ്ങളെ ഒന്നിച്ച് ഒരു കൃഷിസ്ഥലത്തേക്ക് മാറ്റി. ഔഷധ പ്രാധാന്യവും പോഷകസമൃദ്ധവുമായ കിഴങ്ങുവർഗങ്ങൾ അന്യംപോവാതിരിക്കാൻ എല്ലാ കർഷകരും കിഴങ്ങുവർഗ കൃഷിയിലേക്ക് തിരിയണമെന്നും അജ്മൽ പറയുന്നു. പടം: മുണ്ടയിലെ കൃഷിയിടത്തിൽ മമ്മുട്ടിയും കൂട്ടുകാരും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.