ഹിന്ദു മഹാസമ്മേളനം: സംഘാടകർക്കെതിരെയും കേസെടുക്കണം -യൂത്ത്​ ലീഗ്

കോഴിക്കോട്​: വിദ്വേഷപ്രസംഗം നടത്തിയ പി.സി. ജോർജിനെ അറസ്​റ്റ് ചെയ്തത്​ സ്വാഗതാർഹമാണെന്നും ഹിന്ദു മഹാസമ്മേളനത്തിൽ പ​ങ്കെടുത്ത എല്ലാവരുടെയും പ്രസംഗങ്ങൾ പരിശോധിക്കണമെന്നും സംഘാടകർക്കെതിരെയും കേസെടുക്കണമെന്നും യൂത്ത്​ ലീഗ്​ സംസ്​ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്​.​ കേരളത്തിൽ 'ഡാൻസ്​ ജിഹാദ്'​ എന്നടക്കം പ്രചരിപ്പിച്ചവർ പരിപാടിയിൽ പ​ങ്കെടുത്തിട്ടുണ്ട്​. ജോർജിനെ അറസ്റ്റ് ചെയ്തതുകൊണ്ട് പ്രശ്നം തീരില്ല. സമ്മേളനം ഉദ്​ഘാടനം ചെയ്ത ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെ രാഷ്ട്രപതി തിരിച്ചുവിളിക്കണം. അറസ്​റ്റിലായ ജോർജിനെ കാണാൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പോയത്​ മന്ത്രിപദവിക്ക്​ നിരക്കാത്തതാണ്​. ഭരണകൂടത്തെ വിമർശിക്കുന്നവ​രെ രാജ്യദ്രോഹികളാക്കുന്നവരാണ്​ ​വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നയാളെ കൂട്ടുപിടിക്കുന്നത്​. ഉത്തരേന്ത്യയിലെ വർഗീയത കേരളത്തിൽ പയറ്റാനാണ്​ മുരളീധരന്‍റെ ശ്രമം. ഇത്​ വിജയിക്കില്ല. നിയമവിദഗ്​ധരുമായി കൂടിയാലോചിച്ച്​ ഇദ്ദേഹത്തിനെതി​രെ നിയമനടപടി ആലോചിക്കും. നേരത്തെ ടി.പി. സെൻകുമാറിനെതിരെ സമാനരീതിയിൽ കേസ്​ രജിസ്റ്റർ ചെയ്തിട്ട്​ അവസാനം കോടതിയിൽ ഒത്തുതീർപ്പുണ്ടാവുകയാണ്​ ചെയ്തത്​. അത്​ ഈ കേസിൽ സംഭവിക്കരുത്​ -അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.