കോഴിക്കോട്: വിദ്വേഷപ്രസംഗം നടത്തിയ മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിനെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും സര്‍ക്കാര്‍ മുന്നോട്ടുവന്നത് ധീരവും സന്ദര്‍ഭോചിതവുമായ നടപടിയാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍. അതേസമയം, ജാമ്യം നേടി പുറത്തുവന്ന ജോര്‍ജ്, വിദ്വേഷ പ്രചാരണം നടത്തരുതെന്ന കോടതിയുടെ ഉപാധി ലംഘിച്ച് നടത്തിയ പ്രസ്താവന അത്യന്തം പ്രകോപനപരമാണ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന അദ്ദേഹത്തിന്‍റെ ഭാഷ്യം ധിക്കാരപരമാണ്. കേരളം സംഘര്‍ഷഭരിതവും വര്‍ഗീയമയവുമാക്കാന്‍ സംഘ്പരിവാറുമായി ഗൂഢാലോചന നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളെന്ന് വ്യക്തമാണ്. കേന്ദ്രമന്ത്രി വി. മുരളീധരനും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും ജോര്‍ജിനായി ഇറങ്ങിപ്പുറപ്പെട്ടത് ഇതിന്‍റെ തെളിവാണ് -കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.