പെരുന്നാൾ തിരക്കിലമർന്ന്​ മിഠായിത്തെരുവ്

കോഴിക്കോട്​: ​. തിങ്കളാഴ്​ച പെരുന്നാൾ പ്രതീക്ഷിച്ചതിനാൽ ഞായറാഴ്ച വലിയ തിരക്കാണ്​ പൈതൃകത്തെരുവിൽ അനുഭവപ്പെട്ടത്​. മേയ്​ദിനവും ഞായറാഴ്ചയുമൊക്കെയായതിനാൽ നഗരത്തിന്‍റെ മറ്റ്​ ഭാഗങ്ങളിൽ വലിയ തിരക്കുണ്ടായില്ല. വാഹനഗതാഗതവും സുഗമമായിരുന്നു. അതേസമയം മിഠായിത്തെരുവ്​ രാവിലെ മുതൽ തിരക്കിൽ വീർപ്പുമുട്ടി. ചെരിപ്പ്​, ബെൽറ്റ്​, ഫാൻസി കടകളിലായിരുന്നു തിരക്കേറെ. വഴിയോരക്കച്ചവടവും പൊടിപൊടിച്ചു. പെരുന്നാൾ ചൊവ്വാഴ്​ചയായത്​ വ്യാപാര​മേഖലക്ക്​ നേട്ടമായി. തിങ്കളാഴ്​ചയും പെരുന്നാൾ കച്ചവടം ചെയ്യാമെന്നതാണ്​ നേട്ടമായത്​. മുൻ വർഷങ്ങളെ അപേക്ഷിച്ച്​ തകർപ്പൻ കച്ചവടമാണ്​ ഇത്തവണ പെരുന്നാളിന്​ ഉണ്ടായത്​. നഗരത്തിൽ മറ്റേത്​ വ്യാപാരമേഖലയെക്കാളും കച്ചവടം ലഭിച്ചത്​ മിഠായിത്തെരുവിലായിരുന്നു. vj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.