കിടപ്പുരോഗീസംഗമം: സ്വാഗതസംഘം രൂപവത്കരിച്ചു

മുക്കം: കാരശ്ശേരി പഞ്ചായത്തും ആശ്വാസ് പാലിയേറ്റിവ് സൊസൈറ്റിയും ചേർന്ന് ഒപ്പം, ഒപ്പത്തിനൊപ്പം എന്നപേരിൽ കിടപ്പുരോഗികളുടെ സംഗമം ഒരുക്കുന്നു. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കാൻ വിധിക്കപ്പെട്ട കിടപ്പുരോഗികൾക്ക് പൊതുസ്ഥലങ്ങൾ കാണാനും നാട്ടുകാരുമായി ഇടപഴകാനും അവസരമൊരുക്കുയാണ് സംഗമലക്ഷ്യം. മേയ് ഒമ്പതിന് ആനയാംകുന്ന് ഉദയഗിരി ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മുതലാണ് സംഗമം. സ്വാഗതസംഘം രൂപവത്കരണ കൺവെൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. എം.എ. സൗദ, സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, എ.പി. മുരളീധരൻ, എം.ടി. അഷ്‌റഫ്‌, കെ.കെ. ആലിഹസ്സൻ, നടുക്കണ്ടി അബൂബക്കർ, എം.ടി. സെയ്ദ് ഫസൽ, കെ. കോയ, ടി.എം. ജാഫർ, പി. സാദിക്കലി, വദൂദ് റഹ്‌മാൻ, ജി. അബ്ദുൽ അക്ബർ, സലീം, അരവിന്ദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.പി. സ്മിത (ചെയർ), കെ.കെ. ആലിഹസ്സൻ (വർക്കിങ് ചെയർ), ഡോ. സജ്‌ന (കൺ), സത്യൻ മുണ്ടയിൽ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.