പരീക്ഷ നടത്തിപ്പ് തീരുമാനം വൈകരുത് - കെ.പി.എസ്.ടി.എ

കൊടുവള്ളി: സ്കൂളിൽ അധ്യയനവർഷം അവസാനിച്ചിട്ടും വിദ്യാഭ്യാസ വകുപ്പ് നാല്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികൾക്കായി നടത്താറുള്ള എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം വൈകരുതെന്ന് കെ.പി.എസ്.ടി.എ കൊടുവള്ളി ഉപജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന നിർവാഹക സമിതി അംഗം പി. എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കൊടുവള്ളി ഉപജില്ല പ്രസിഡന്റ് കെ. നവനീത് മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ. ഹരിദാസൻ, ജില്ല പ്രസിഡന്റ് ഷാജു പി. കൃഷ്ണൻ, സംസ്ഥാന കൗൺസിലർ വി. ഷക്കീല, ഉപജില്ല സെക്രട്ടറി എൻ.പി. മുഹമ്മദ്, കെ. രഞ്ജിത്ത്, ടി.പി. മുഹമ്മദ് അഷ്റഫ്, പി. സിജു, കെ.കെ. ജസീർ, ബെന്നി ജോർജ്, ഷാജി ബാബു, നീരജ് ലാൽ, ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.