കൊടുവള്ളി: ശക്തമായ മഴ പെയ്താൽ ചളിക്കുളമാകുന്ന അവസ്ഥയിലാണ് നഗരസഭയിലെ കാരാട്ടുപൊയിൽ-മഞ്ചപ്പാറ-കരുവൻപൊയിൽ റോഡ്. റോഡിന്റെ പാലക്കുണ്ടത്തിൽ ഭാഗമാണ് മഴ പെയ്യുന്നതോടെ യാത്രക്കാർക്ക് ദുരിതമായിത്തീരുന്നത്. റോഡിന് മുകൾഭാഗത്തേക്ക് സ്വകാര്യ വ്യക്തികൾ നിർമിച്ച റോഡിൽനിന്നാണ് ശക്തമായ മഴയിൽ കല്ലും മണ്ണും ഒഴുകിയെത്തി ടാറിങ് നടത്തിയ റോഡിൽ കുന്നുകൂടുന്നത്. ഇതോടെ ദിവസവും നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ യാത്ര ബുദ്ധിമുട്ടായിത്തീരുന്നു. റോഡിൽ ചളി കുന്നുകൂടുന്നത് കാൽനടക്കാർക്കും ദുരിതമായിരിക്കുകയാണ്. സമീപവാസികൾ ഏറെ പ്രയാസപ്പെട്ട് റോഡിലെ ചളി നീക്കം ചെയ്താണ് റോഡ് ഗതാഗതയോഗ്യമാക്കുന്നത്. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് റോഡിൽ ചളിവന്നടിയുന്ന പ്രശ്നത്തിന് അധികൃതർ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് നഗരസഭ അധികൃതർക്ക് പരാതിയും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.