ചേന്ദമംഗലൂർ: മുക്കം നഗരസഭയിലെ ഡിവിഷൻ 18 കണക്കുപറമ്പും ഡിവിഷൻ 19 മംഗലശ്ശേരിയും അതിർത്തി പങ്കിടുന്ന പൂളക്കുത്ത് കുളിക്കടവ് മുക്കം നഗരസഭ കൗൺസിലർ സാറ കൂടാരം ഉദ്ഘാടനം ചെയ്തു. 2021-22 വർഷത്തെ മുനിസിപ്പാലിറ്റി ഫണ്ടിൽനിന്ന് നാലു ലക്ഷം രൂപ ചെലവഴിച്ചാണ് കടവ് നിർമിച്ചത്. ബാക്ക് ടു റിവർ പദ്ധതിയുടെ ഭാഗമായി ഇതോടെ 18, 19 വാർഡുകളിലായി എട്ട് കുളിക്കടവുകളാണ് സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തിയും പൊതുജന പങ്കാളിത്തത്തോടെയും മികച്ചരീതിയിൽ നിർമാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചിരിക്കുന്നത്. കൗൺസിലർ ഫാത്തിമ കൊടപ്പന അധ്യക്ഷത വഹിച്ചു. അസ്ഹർ, ഗഫൂർ, കെ.ടി. റഷീദ്, ശഫീഖ് മാടായി, എ.പി. നസീം, സാലി കൊടപ്പന എന്നിവർ സംസാരിച്ചു. മൻസൂർ, വിജി വിനോദ്, ഖദീജ കൊളപ്പുറത്ത്, ശോഭന സുബ്രഹ്മണ്യൻ, റുഖിയ അശ്റഫ്, റഹീം, അബ്ദുറഹ്മാൻ, അംജദ് പാലിയിൽ എന്നിവർ നേതൃത്വം നൽകി. പ്രദേശവാസികളുടെ ഏറെ കാലത്തെ ആഗ്രഹമായിരുന്ന പൂളക്കുത്ത് കടവിന് തുക വകയിരുത്തുകയും സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുകയും ചെയ്ത ഡിവിഷൻ കൗൺസിലർ സാറ കൂടാരത്തേയും ഫാത്തിമ കൊടപ്പനയേയും പാലിയിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ചടങ്ങിൽ ആദരിച്ചു. പ്രദേശത്ത് കൃഷിയാവശ്യത്തിനായി ജലസേചനപദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പാലിയിൽ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ വാർഡ് മെംബർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.