സംസ്ഥാന ടെന്നിക്കോയ് ചാമ്പ്യൻഷിപ്; ആലപ്പുഴക്ക് കിരീടം

പയ്യന്നൂർ: 37ാമത് സംസ്ഥാന ജൂനിയർ ടെന്നിക്കോയ് മത്സരത്തിൽ 18 പോയന്റ് നേടി ആലപ്പുഴ ജില്ല ഓവറോൾ ചാമ്പ്യന്മാരായി.16 പോയന്റുള്ള കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. കോറോം ഗവ. എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ 13 ജില്ലകളിൽനിന്നുള്ള 160ഓളം വിദ്യാർഥികളാണ് മാറ്റുരച്ചത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴക്കാണ് ഒന്നാം സ്ഥാനം. എറണാകുളം രണ്ടും കോട്ടയം മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ യഥാക്രമം തൃശൂർ, കോഴിക്കോട്, ആലപ്പുഴ ജില്ലകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ദേശീയ ടീമിലേക്കുള്ള ആറുവീതം ആൺകുട്ടികളെയും പെൺകുട്ടികളെയും മേളയിൽനിന്ന് തിരഞ്ഞെടുത്തു. സമാപന സമ്മേളനം പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപേഴ്സൻ എം. സുലോചന ടീച്ചർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത സമ്മാനവിതരണം നിർവഹിച്ചു. കെ.കെ. ഫൽഗുനൻ, കെ.എം. ചന്തുക്കുട്ടി, കെ.ജി. നാരായണൻ, റോയ് പി. ജോർജ്, പി. സരസ്വതി ടീച്ചർ, ശ്യാമ സ്വാമിനാഥൻ, പി.കെ. ഹരീന്ദ്രൻ, എം. ബാലകൃഷ്ണൻ, മോഹനൻ മാവില, സന്ദീപ്, ടി.വി. വേണു എന്നിവർ സംസാരിച്ചു. pyr ടെന്നിക്കോയ് സംസ്ഥാന ടെന്നിക്കോയ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ ആലപ്പുഴ ജില്ല PYR Tennicoy2 പയ്യന്നൂർ കോറോത്ത് നടന്ന 37ാമത് സംസ്ഥാന ടെന്നിക്കോയ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ ആലപ്പുഴ ജില്ല ടീം പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിതയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.