റമദാൻ സംഗമം

ഓമശ്ശേരി: അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ്‌ കമ്മിറ്റി ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നെച്ചൂളി മുഹമ്മദ്‌ ഹാജി അധ്യക്ഷത വഹിച്ചു. 600 കുടുംബങ്ങൾക്ക്‌ പെരുന്നാൾ കിറ്റുകൾ വിതരണം ചെയ്തു. മലയമ്മ അബൂബക്കർ ഫൈസി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ മുസ്‌ലിയാർ പിലാശ്ശേരി പ്രാർഥന നടത്തി. ഗ്രാമപഞ്ചായത്ത്‌ വികസന സ്ഥിരംസമിതി അധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി, യു.കെ. ഹുസൈൻ, റസാഖ്‌ തടത്തിമ്മൽ, സി.കെ. റസാഖ്‌ കൈവേലിമുക്ക്‌, സൈനുദ്ദീൻ കൊളത്തക്കര, അബു മൗലവി അമ്പലക്കണ്ടി, ശരീഫ്‌ വെണ്ണക്കോട്‌, പി. സുൽഫിക്കർ, മഠത്തിൽ മുഹമ്മദ്‌ ഹാജി, കെ. മുഹമ്മദ്‌ ബാഖവി, പി.വി. മൂസ മുസ്‌ലിയാർ, ആർ.എം. അനീസ്‌ നാഗാളികാവ്‌, എം. അബൂബക്കർ കുട്ടി പുത്തൂർ, കെ.ടി. ഹാരിസ്‌, സി.വി. ഹുസൈൻ, പി.പി. നൗഫൽ, നജീൽ നെരോത്ത്‌, യു.കെ. ശാഹിദ്‌ എന്നിവർ സംസാരിച്ചു. കെ.ടി. മുഹമ്മദ്‌ സ്വാഗതവും കെ.ടി. ഇബ്രാഹീം ഹാജി (ഖത്തർ) നന്ദിയും പറഞ്ഞു. യു.ജി.സി നെറ്റ്‌ നേടിയ നജ്മുദ്ദീൻ കുറ്റിക്കര, അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസയിൽനിന്ന് പത്താം ക്ലാസ്‌ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ അൽഹന ഫാത്വിമ നെച്ചൂളി, ഇ.കെ. റാബിയത്തുൽ അദവിയ്യ, ഉൽപം കണ്ടി ക്രസന്റ്‌ ജങ്ഷൻ ഇർഷാദു സ്വിബ്‌യാൻ മദ്‌റസയിൽനിന്ന് അഞ്ചാം ക്ലാസ്‌ പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയ യു.പി. ഹയ ഫാത്വിമ കാവിലംപാറക്കൽ എന്നിവർക്ക്‌ ടൗൺ മുസ്‌ലിം ലീഗിന്റെ ഉപഹാരം ഡോ. എം.കെ. മുനീർ സമ്മാനിച്ചു. ഫോട്ടോ: അമ്പലക്കണ്ടി ടൗൺ മുസ്‌ലിം ലീഗ്‌ ഡോ. എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.