റോഡ് വെട്ടിപ്പൊളിച്ചു; കുടിവെള്ളം പാഴാകുന്നു

നന്മണ്ട: നന്മണ്ടയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ജലജീവൻ മിഷന്റെ ഭാഗമായി വീടുകളിൽ കുടിവെള്ളമെത്തിക്കാനുള്ള പ്രവൃത്തിക്കിടെയാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴായത്. നന്മണ്ട- പനായി റോഡിൽ സരസ്വതി വിദ്യാമന്ദിറിന് സമീപത്താണ് സംഭവം. നിലവിൽ പ്രധാന പൈപ്പ് കടന്നുപോയ ഭാഗത്തുകൂടെ വീണ്ടും പൈപ്പിടാൻ ഞായറാഴ്ച ഉച്ച ഒരുമണിയോടെ മണ്ണുമാന്തി ഉപയോഗിച്ച് കീറുകയായിരുന്നു. വാട്ടർ അതോറിറ്റി അധികൃതരുടെ നിർദേശത്തെ തുടർന്നാണ് റോഡ് കീറിയതെന്നാണ് കരാറുകാരന്റെ വിശദീകരണം. മികച്ച റോഡാണ് തകർത്തതെന്നും അധികൃതർക്കെതിരെ നടപടി വേണമെന്നും റോഡ് സാധാരണനിലയിൽ ആക്കാനുള്ള ചെലവ് കീറാൻ നിർദേശം നൽകിയവരിൽനിന്ന് ഈടാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് നിരവധി വീടുകളിൽ കുടിവെള്ള കണക്ഷൻ നേരത്തെ ലഭിച്ചതാണ്. പുതുതായി കണക്ഷൻ നൽകുന്ന പ്രവൃത്തി നടന്നുവരുകയാണ്. പ്രധാന പൈപ്പ് പോയ സ്ഥലം അധികൃതർക്ക് അറിയില്ലെങ്കിൽ സമീപത്തെ വീടുകളിൽ അന്വേഷിച്ചാൽ അറിയാമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പടം : റോഡ് വെട്ടിപ്പൊളിച്ച ഭാഗത്തുകൂടെ കുടിവെള്ളം പാഴാകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.