പെരുമണ്ണയിൽ വീണ്ടും ഒറ്റനമ്പർ ലോട്ടറി പിടികൂടി

പന്തീരാങ്കാവ്: പെരുമണ്ണ കേന്ദ്രീകരിച്ച് ഒറ്റനമ്പർ ലോട്ടറി കച്ചവടം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കുളക്കര, പുകയൂർ കുന്നത്ത് ഗോകുലി നെയാണ് (21) പന്തീരാങ്കാവ് എസ്.ഐ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിലാണ് 15,000ത്തോളം രൂപയുമായി ലോട്ടറിക്കാരനെ പിടികൂടിയത്. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പൊലീസ് ഉദ്യോഗസ്ഥരായ സനൂജ്, മുരളീധരൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. മുമ്പും പലതവണ പെരുമണ്ണ കേന്ദ്രീകരിച്ച് ഒറ്റനമ്പർ ലോട്ടറി വിൽപനക്കാരെ പൊലീസ് പിടികൂടിയിരുന്നു. പെരുമണ്ണ അങ്ങാടി കേന്ദ്രീകരിച്ച് വർഷങ്ങളായി ഒറ്റനമ്പർ ലോട്ടറിക്കാർ സജീവമാണ്. ലോട്ടറിയിൽപെട്ട് ലക്ഷങ്ങൾ നഷ്ടമായ നിരവധി ആളുകളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.