കോതി മാലിന്യ സംസ്കരണ പ്ലാന്‍റ്​: ജനകീയ പ്രതിരോധ സമിതി മാർച്ച്​ നാളെ

കോഴിക്കോട്​: കോതിയിൽ മാലിന്യ സംസ്കരണപ്ലാന്‍റ്​ സ്ഥാപിക്കാനുള്ള കോർപറേഷൻ നീക്കത്തിനെതിരെ ജനകീയ പ്രതിരോധ സമിതി ചൊവ്വാഴ്ച അഴീക്കൽ റോഡിൽ നിന്ന് ഇടിയങ്ങരയിലേക്ക് ജനകീയ പ്രതിഷേധ മാർച്ച് നടത്തും. പൊലീസിനെ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ത്രീകളുൾപ്പെടെയുള്ളവരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ്​ മാർച്ച്​. സമരം ചെയ്ത സ്​ത്രീകളുൾപ്പെടെയുള്ളവർക്കെതിരെ കള്ളക്കേസ്​ എടുപ്പിക്കാൻ കോർപറേഷൻ ഭരണാധികാരികൾ നിർദേശം നൽകിയതായി സമിതി ആരോപിച്ചു. കഴിഞ്ഞ ദിവസം ജനകീയ പ്രതിരോധസമിതി കല്ലായിപ്പുഴയുടെ തീരത്ത് സംഘടിപ്പിച്ച യോഗത്തിൽ എൽ.ഡി.എഫ്​ കൗൺസിലർ പി. മുഹ്​സിനയും പ​ങ്കെടുത്തു. ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി, അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം.പി. സിദീഖ്, എം.പി. സക്കീർ ഹുസൈൻ, എം.പി. കോയട്ടി. പി.പി. ഉമ്മർകോയ, വി. റാസിക് , എം.പി. ഹർഷാദ്, ഡോ. ജംഷീദ്, എം.പി. ഷർഷാദ്, ഇ.പി. അശ്റഫ്. പി. നജീബ്. എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.