രണ്ടുപേർ മുങ്ങിമരിച്ചു

വീരാജ്പേട്ട: ശനിവാരസന്തെയിലും നെല്ലിഹുദിക്കേരിക്ക് അടുത്ത ബരടിയിലും ഉണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ . ബരടിയിലെ തോട്ടം തൊഴിലാളികളായ മണി-ഷാനി ദമ്പതികളുടെ മകൻ വിപിൻ (19), കുശാൽനഗർ ബൈൽകൊപ്പയിലെ നസീർ പാഷ- ഫൗസിയ ദമ്പതികളുടെ മകൻ ഫർഹാൻ പാഷ (12) എന്നിവരാണ് മരിച്ചത്. ജന്മദിനാഘോഷം കഴിഞ്ഞ് കൂട്ടുകാരോടൊത്ത് ബരടിയിലെ കാവേരി പുഴയിൽ കുളിക്കുന്നതിനിടെയാണ് വിപിൻ അബദ്ധത്തിൽ വീണ് മുങ്ങിമരിച്ചത്. പെരുന്നാൾ ആഘോഷിക്കാൻ ശനിവാരസന്തെയിലുള്ള മുത്തച്ഛന്റെ വീട്ടിൽ വന്നതായിരുന്നു ഫർഹാൻ പാഷ. വൈകീട്ട് ബന്ധുവിന്റെ മകനോടൊന്നിച്ച് ഹെമ്മനെ പുഴയിൽ കുളിക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. ഫർഹാൻ കൊപ്പ പ്രൈമറി സ്കൂളിലെ വിദ്യാർഥിയാണ്. ഫർഹാന്റെ മൃതദേഹം സോമവാറപേട്ടെ താലൂക്ക് ആശുപത്രിയിലും വിപിന്റെ മൃതദേഹം സിദ്ധാപുരം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.