മത്സ്യത്തൊഴിലാളി ഫെഡറേഷൻ: കൂട്ടായി ബഷീർ പ്രസിഡന്റ്, പി.പി. ചിത്തരഞ്ജൻ ജനറൽ സെക്രട്ടറി

കോഴിക്കോട്: കേരളസംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്‍റായി കൂട്ടായി ബഷീറിനെയും ജനറൽ സെക്രട്ടറിയായി പി.പി. ചിത്തരഞ്ജൻ എം.എൽ.എയെയും സംസ്ഥാന സമ്മേളനം വീണ്ടും തിരഞ്ഞെടുത്തു. നിലവിലെ സംസ്ഥാന ട്രഷറർ സി. പയസ് തൽസ്ഥാനത്ത് തുടരും. എസ്‌. നാഗപ്പൻ, കാറ്റാടി കുമാരൻ, അഡ്വ. യു. സൈനുദ്ദീൻ, സി.പി. കുഞ്ഞിരാമൻ, സി. രാജാദാസ്, ഐ.കെ. വിഷ്ണുദാസ്, പി.ഐ. ഹാരിസ്, ഭാസുരാദേവി, ഇ. കെന്നഡി, എ. അനിരുദ്ധൻ, കെ. ദാസൻ എന്നിവർ വൈസ് പ്രസിഡന്‍റുമാരായും ടി. മനോഹരൻ, കെ.കെ. രമേശൻ, കെ.സി. രാജീവ്, സി. ഷാംജി, എച്ച്. ബേസിൽലാൽ, ആന്‍റണി ഷീലൻ, വി.വി. അനിത, അഡ്വ. പി. സന്തോഷ്, വി.കെ. മോഹൻദാസ്, കൈനസ് റൊസാരിയോ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്, സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്‍റ്​ ജെ. മേഴ്‌സിക്കുട്ടിയമ്മ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ, കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി.പി. പ്രേമ, സി. ഷാംജി, ആന്‍റണി ഷീലൻ, ഇ. കെന്നഡി, പി.ഐ. ഹാരിസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.