കോഴിക്കോട്: വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ വിഡിയോഗ്രാഫിക് സര്‍വേ നടത്താനുള്ള കോടതി ഉത്തരവ്, കാശിയിലും അയോധ്യ ആവര്‍ത്തിക്കാനുള്ള ഹിന്ദുത്വശക്തികളുടെ കുല്‍സിത നീക്കത്തിന് കോടതിയുടെ പച്ചക്കൊടിയാണെന്നും അത്യന്തം ആപത്കരമായ നടപടിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കരുതെന്നും ഐ.എന്‍.എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഈ കുല്‍സിത നീക്കം 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വര്‍ഗീയധ്രുവീകരണ ശ്രമമാണെന്നും യോഗം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്‍റ് അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിച്ചു. ബി. ഹംസ ഹാജി, എം.എം. മാഹീന്‍, സലാം കുരിക്കള്‍, മൊയ്തീന്‍ കുഞ്ഞി കളനാട്, എം.എം. സുലൈമാന്‍, അഷ്റഫലി വല്ലപ്പുഴ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂര്‍ സ്വാഗതവും എം.എ. ലത്തീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.