നാദാപുരം: ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാറിന്റെ നിർദേശപ്രകാരം 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി വാർഡുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ചു പേർ വീതം എന്യൂമറേറ്റര്‍മാര്‍ക്കുള്ള പരിശീലനത്തിന് തുടക്കമായി. കേരള നോളജ് ഇക്കോണമി മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ പി.പി. റീജ, അസി. സെക്രട്ടറി ടി. പ്രേമാനന്ദൻ, കില ഫാക്കല്‍റ്റി ലിനീഷ്, ബ്ലോക്ക് കോഓഡിനേറ്റർ സൗമ്യ എന്നിവർ സംസാരിച്ചു. പരിശീലനം ഇന്ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.